ഞാൻ നിനക്ക് തന്നിട്ടുള്ള എല്ലാറ്റിനുംവേണ്ടി പ്രാർത്ഥിക്കുക

Fr Joseph Vattakalam
1 Min Read

ഞാൻ നിനക്ക് തന്നിട്ടുള്ള എല്ലാറ്റിനുംവേണ്ടി പ്രാർത്ഥിക്കുക. ഒപ്പം എന്റെ സ്നേഹത്തെ അനുസരിക്കുന്നവളുമായിരിക്കുക. അപ്പോൾ സാത്താന് നിന്നെ ഉപദ്രവിക്കാൻ സാധിക്കുകയില്ല.

എന്റെ കുഞ്ഞേ, ഞാൻ എപ്പോഴും നിനക്കായി കാത്തിരിക്കുന്നു. ഞാനാണ് നിന്നെ വിളിക്കുന്നതും പ്രാർത്ഥിക്കാൻ സഹായിക്കുന്നതും. അല്ലാത്തപക്ഷം നീ ഇത് പണ്ടേതന്നെ ഉപേക്ഷിച്ചു പോകുമായിരുന്നു. എന്റെ കുഞ്ഞേ, എനിക്ക് നിന്റെ ആത്മാവിനെ കാണാം. അതിനാൽത്തന്നെ ഞാൻ എന്തുകൊണ്ടാണ് മാനുഷികമായ രീതിയിൽ, ലോകത്തിന്റെ രീതിയിൽ നിന്നോട് ഇടപെടാത്തത് എന്ന് നിനക്ക് മനസിലാക്കാൻ സാധിച്ചേക്കും. നിന്റെ ഹൃദയം എന്റെ ഹൃദയത്തിന്മേൽ വയ്ക്കുക.പിന്നെ നിനക്ക് ഒന്നിനും കുറവുണ്ടാവുകയില്ല. എന്റെ മക്കളിൽ അനേകം പേര് പലവിധത്തിലുള്ള പീഡനങ്ങളാൽ ഭാരപ്പെട്ടിരിക്കുന്നു. അവരെ സുഖപ്പെടുത്താനും ഭാരങ്ങൾ അകറ്റാനും ഞാൻ എത്രമാത്രം ആഗ്രഹിക്കുന്നുണ്ടെന്നോ. എന്റെ കുഞ്ഞേ, നീ ആശ്വാസമില്ലാത്ത അവസ്ഥയിലാണെങ്കിൽ അതിന്റെ കാരണം മറ്റൊന്നുമല്ല. നിന്റെ ഓരോ പരീക്ഷണങ്ങളിലും നിന്റെ കൊച്ചു അഹത്തെ എനിക്ക് നൽകുന്നില്ലായെന്നത് തന്നെയാണ്. അതുകൊണ്ടാണ് നീ കൂടുതൽ ക്ഷീണിതയാവുകയും തളർന്നുപോകുകയും ചെയുന്നത്.

Share This Article
error: Content is protected !!